പാർട്ട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കോഴിഫാമിൽ പാർട്ട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. കണ്ണൂർ കാട്ടാമ്പള്ളി കോട്ടക്കുന്ന് സ്വദേശി പുളിയാണ്ടി വീട്ടിൽ മനോജ്(48)നെയാണ് ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരി അറസ്റ്റ് ചെയ്തത്. കണ്ണൂർ ചൊവ്വ സ്വദേശി ചാക്കോത്ത് ഗിരീഷിന്റെ പരാതിയിലാണ് അറസ്റ്റ്.വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയ ഗിരി ഷിനോട് പരിയാരം പഞ്ചായത്തിലെ വായാട് തനിക്ക് ആറ് ഏക്കർ സ്ഥലം ഉണ്ടെന്നും അവിടെ ആരംഭിക്കുന്ന കോഴിഫാമിൽ പാർട്ട്ണർ ആക്കാമെന്നും പറഞ്ഞ് മനോജ് പത്ത് ലക്ഷം രൂപ 2015ൽ കൈപ്പറ്റിയിരുന്നു.

എന്നാൽ കോഴിഫാം ആരംഭിക്കുകയോ വാങ്ങിയപണം തിരിച്ച് നൽകുകയോ ചെയ്യാതെ കബളിപ്പിച്ചതിനെ തുടർന്ന് ഗിരീഷ് ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേ സമയം പരിയാരം വായാട്ടെ ആറ് ഏക്കർ സ്ഥലം തട്ടിപ്പിലൂടെ മനോജ് കൈക്കലാക്കിയതായി പള്ളിക്കുന്ന് സ്വദേശി രത്ന എന്ന സ്ത്രി നേരത്തെ പരാതി നൽകിയിരുന്നു. ഭർത്താവ് മരിച്ച മകൻ വിദേശത്ത് ജോലി ചെയ്യുന്ന രത്നയുടെ സ്ഥലംപ്ലോട്ടുകളാക്കി നല്ല വിലക്ക് വിൽക്കാമെന്ന് മോഹിപ്പിച്ച് പലപ്പോഴായി എട്ട് ലക്ഷം രൂപ മനോജ് നൽകുകയും ആറ് ഏക്കർ സ്ഥലം കൈക്കലാക്കുകയും ചെയ്തിരുന്നു.

പിന്നീട് നിരവധി പേർക്ക് ഈ സ്ഥലം ചെങ്കൽ ഖനനത്തിന് നൽകുകയായിരുന്നു.ഇതിനിടയിൽ രത്നയുടെ ലോറിയും ഇയാൾ കൈക്കലാക്കി. രത്നയുടെ പരാതിയിൽ പോലീസ് മനോജിനെതിരെ കേസെടുത്തെങ്കിലും ഇയാൾ ഹൈകോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടുകയായിരുന്നു.മനോജ് ഇത്തരത്തിൽ നിരവധി പേരെ വഞ്ചിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: