ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 2

ഇന്ന് ഗാന്ധിജയന്തി… നമ്മുടെ രാഷ്ട്രപിതാവ് മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയുടെ ജൻമദിനം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ധൈര്യപൂർവം ലോകത്തോട് പറയാൻ സാധിച്ച ഏക വ്യക്തി. 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച മഹാനുഭാവൻ… അഹിംസ , സത്യാഗ്രഹം എന്നിവ തന്റെ സമരായുധമാക്കി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കീഴ്പ്പെടുത്തിയ അത്ഭുത മനുഷ്യൻ… ഗാന്ധിസം എന്ന ജിവിത ചര്യക്ക് തന്നെ തുടക്കമിട്ടു.. എണ്ണിയാലൊടുങ്ങാത്ത, പറഞ്ഞാൽ തീരാത്ത പ്രത്യകതകളുടെ ഉടമ.. ഗാന്ധിജിയെ ആദരിച്ച് ഇന്ന് ലോക അഹിംസാ ദിനമായി ആചരിക്കുന്നു.. മഹാത്മജിക്ക് സമാധാനത്തിന്റെ നോബൽ സമ്മാനം നൽകാത്തതാണ് നോബൽ സമിതി ചെയ്ത ഏറ്റവും ചെയ്ത ഏറ്റവും വലിയ അബദ്ധമെന്ന് സമിതി സ്വയം വിലയിരുത്തുകയുണ്ടായി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിന്ദു ഒരു ഹിന്ദു മത ഭ്രാന്തന്റെ വെടിയുണ്ടക്കിരയായി എന്നത് ഏറ്റവും വലിയ വിരോധാഭാസം… ആ ഓർമകൾക്ക് മുമ്പിൽ ആദരാഞ്ജലികളുടെ കണ്ണിർ പൂക്കൾ….

world no alcohol day (മദ്യ വിരുദ്ധ ദിനം)

World day of farmed animals…

1535- ഫ്രഞ്ച് പര്യവേക്ഷകൻ Jacques Cartier മോൺട്രിയൽ കണ്ടുപിടിച്ചു..

1912- ഗാന്ധിജിയുടെ അഭ്യർഥന പ്രകാരം ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയിൽ എത്തി..

1958 ഗയാന ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി

1959- ഇന്ത്യയിൽ പഞ്ചായത്ത് രാജ് (രാജസ്ഥാനിലെ നാഗൂർ ) നിലവിൽ വന്നു…

1975 ഐ.സി.ഡി.എസ് പദ്ധതി ആരംഭിച്ചു..

1980- ഐ.ആർ.ഡി.പി പദ്ധതി ആരംഭിച്ചു

1991- 500 പ്രൊഫഷനൽ ടെന്നിസ് മത്സരങ്ങൾ ജയിച്ച ഏക താരമായി സ്റ്റെഫി ഗ്രാഫ് മാറി..

1992.. carandiru massacre… ബ്രസിലിൽ ജയിലിലുണ്ടായ അക്രമത്തിൽ നിരവധി തടവുകാർ വധിക്കപ്പെട്ടു..

1993- മഹിളാ സമൃദ്ധി യോജന ആരംഭിച്ചു..

1995- കേരളത്തിൽ മൂന്ന് തല പഞ്ചായത്ത് സമ്പ്രദായം നിലവിൽ വന്നു..

2014- സ്വച്ഛ് ഭരത് മിഷൻ ആരംഭിച്ചു..

ജനനം

1866- അഭേദാനന്ദ സ്വാമികൾ… ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യൻ, സ്വാമി വിവേകാനന്റെ ആത്മീയ സഹോദരൻ ..

1904- ലാൽ ബഹാദൂർ ശാസ്ത്രി… ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി.. താഷ് കന്റ് കരാർ ഒപ്പിട്ടു,

1924- തപൻ സിൻഹ.. ബംഗാളി, ഹിന്ദി ചലച്ചിത്ര പ്രതിഭ…

1930- ഐരാവതം മഹാദേവൻ.. ശിലാസാചന രചന, ഫലക ലിഖിത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തൻ..

ചരമം

1803- സാമുവൽ ആഡംസ്.. 1776 ലെ USA സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മുന്നണി പോരാളി..

1859- എഡ്വേർഡ് ബ്രണ്ണൻ.. തലശ്ശേരിയിലെ ബ്രണ്ണൻ കോളജ് സ്ഥാപകൻ..

1906- രാജാ രവിവർമ്മ. രാജാക്കൻമാർക്കിടയിലെ ചിത്രകാരൻ അല്ലെങ്കിൽ ചിത്രകാരൻമാർക്കിടയിലെ രാജാവ്.

1973- പാവോ നുർമി.. flyinng finn എന്നറിയപ്പെടുന്ന ഫിൻലാൻഡുകാരനായ അത് ലറ്റ്…

1975- കെ. കാമരാജ്… ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കിങ് മേക്കർ ആയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നും കോൺഗ്രസിന്റ ഉന്നത പദവിയിൽ എത്തിയ വ്യക്തി.. 1976 ൽ ഭാരതരത്നം നൽകി …

(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: