മോഷ്ടാക്കളും പോക്കറ്റടിക്കാരും കൂട്ടത്തോടെ എത്തിയതായി സംശയം: മാല മോഷണത്തിനിടെ തമിഴ്നാട്ടുകാരി പിടിയിൽ

കണ്ണൂർ: ബസ്സിൽ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരി പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി പാർവതി (30) യെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ- തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം. യാത്രക്കാരി ബഹളം വെച്ചതിനെ തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും പോലീസിൽ വിവരം അറിയിക്കുകയും സ്ത്രീയെ പിടികൂടുകയും ചെയ്തു. തിരക്കുള്ള ബസുകളിലും മറ്റും സഞ്ചരിച്ച് മാല മോഷ്ടിക്കുന്നതിൽ വിദഗ്ധയായ ഈ സ്ത്രീ കേരളത്തിൽ ഉടനീളം നടന്ന ഇത്തരം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാനഡ്‌ ചെയ്തു.

ജാഗ്രത പാലിക്കണമെന്ന് പോലീസ്

ഓണത്തിരക്കേറിയതോടെ നഗരങ്ങളിൽ മോഷ്ടാക്കളും പോക്കറ്റടിക്കാരും കൂട്ടത്തോടെ എത്തിയതായി സംശയിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. നഗരത്തിൽ രാത്രിയും പകലും ഒരുപോലെ പോലീസ് പട്രോളിങ്ങ് ശക്തിപ്പെടുത്തിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: