അയൽവാസിയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: വടകരയിൽ അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെ കണ്ണൂർ എടക്കാടാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം 10 നാണ് സുരേഷ്ബാബു അയൽവാസിയെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. സുരേഷ്ബാബുവിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഒളിവിലിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനാൽ തന്നെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.