കണ്ണൂർ ജില്ലയിലെ 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 16 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, 34, 53, കല്ല്യാശ്ശേരി 18, ചെറുകുന്ന് 13, ചെമ്പിലോട് 16, കൂത്തുപറമ്പ നഗരസഭ 6, 25, നാറാത്ത്  9, ഇരിട്ടി നഗരസഭ 21,23, ന്യൂമാഹി 3, മുഴപ്പിലങ്ങാട് 12, പാനൂര്‍ നഗരസഭ 28, തൃപ്പങ്ങോട്ടൂര്‍ 10 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ ഒൻപതാം വാർഡ് രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും
നേരത്തേ കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന പയ്യന്നൂര്‍ നഗരസഭ 16,26 കരിവെള്ളൂര്‍ പെരളം 1, ഉളിക്കല്‍ 11,12 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

——————————

*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: