പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

10 / 100 SEO Score

ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. പബ്ജി ഗയിം അടക്കമുള്ള 118 ആപ്പുകൾക്കാണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് കൂടുതൽ ആപ്പുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തിവിവര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 118 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ജനപ്രിയ ഗെയിം ആപ്പ് ആയ പബ്ജി, കാംകാർഡ്, ബെയ്ഡു, കട് കട്, ട്രാൻസെൻഡ് എന്നിങ്ങനെയുള്ള ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐ.ടി. മന്ത്രാലയവും ചേർന്നാണ് ആപ്പുകളുടെ വിവര ശേഖരണവും നിരീക്ഷണവും പരിശോധനയും നടത്തിയത്. മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ ആപ്പുകൾ നിരോധിക്കാൻ തീരുമാനിച്ചത്. രാജ്യ സുരക്ഷയ്ക്കുതന്നെ ഭീഷണിയുയർത്തുന്ന നീക്കങ്ങൾ ഈ ആപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ടിക് ടോക്, ഷെയർ ഇറ്റ്, ഹലോ, ക്ലബ്ബ് ഫാക്ടറി, വി ചാറ്റ്, കാംസ്കാനർ, ക്ലാഷ് ഓഫ് കിങ്സ്, എം.ഐ. കമ്യൂണിറ്റി തുടങ്ങിയവയടകക്കം 59 ആപ്പുകൾക്കാണ് നേരത്തെ പ്രവർത്തന നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇവ ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തുന്നതായും വിദേശത്തുള്ള സെർവറുകൾക്ക് അനധികൃതമായി കൈമാറുന്നതായും പരാതിയയുർന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നടപടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: