അൺലോക്ക് നാലാംഘട്ടം കേരളത്തിലും ബാധകം: ഉത്തരവ് പുറത്തിറക്കി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി ഡോ. വിശ്വാസ് മേത്ത. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അൺലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതു ലോക്ക് ഡൗൺ തുടരുകയും മറ്റു സ്ഥലങ്ങളിൽ ഘട്ടങ്ങളായി ഇളവുകൾ അനുവദിക്കുകയും ചെയ്യും.

എല്ലാ കളക്ടർമാരും ജില്ലാ പൊലീസ് മേധാവികളും കൊവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള ഈ മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു. കണ്ടെയ്ൻമെന്റ് സോണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നോട്ടിഫൈ ചെയ്യുന്ന നിലവിലെ രീതി തുടരും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾക്കനുസരിച്ച് പൊലീസ്, ആരോഗ്യ അധികൃതർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ നടപ്പാക്കൽ കളക്ടർമാർ ഉറപ്പാക്കണം.

കണ്ടെയ്ൻമെന്റ് സോണുകളിൽ അധിക നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ അതിനുള്ള നടപടികൾക്ക് കളക്ടർമാർക്ക് ഉത്തരവ് അധികാരം നൽകിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: