കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; അറസ്റ്റിലായ കസ്റ്റംസുകാര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി കിട്ടിയിരുന്നത് ലക്ഷങ്ങള്‍. എല്ലാ ആഴ്ചകളിലും ഇവരുടെ സഹായത്തോടെ സ്വര്‍ണ്ണം കടത്തിയിരുന്നതായി ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ അറസ്റ്റിലായ നാല് ഉദ്യോഗസ്ഥരില്‍ ഇന്‍സ്പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് ആണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനി. സ്വര്‍ണ്ണം വരുന്ന ദിവസം ഇയാളുടെ ഫോണിലേക്ക് വാട്‌സ് ആപ്പ് വഴി ക്യാരിയേഴ്സിന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങളെത്തും.

അറസ്റ്റിലായ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ മാറിമാറി വിമാനത്താവളത്തില്‍ നിന്നും സാധനം പുറത്തിറക്കും. ഓരോ തവണ സ്വര്‍ണ്ണം വിമാനംത്താവളം വിട്ടിറങ്ങുമ്ബോഴും നാല് പേര്‍ക്കുമായി ഒരു ലക്ഷം രൂപ കൈക്കൂലി ലഭിക്കും. 11 കിലോ സ്വര്‍ണ്ണം കടത്തിയ കണ്ണൂര്‍ കേസില്‍ മാത്രം കിട്ടിയത് നാല് ലക്ഷമാണ്.

അതേസമയം, എല്ലാ ആഴ്ചയും ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കേരളത്തിലേക്ക് എത്തിയിരുന്നതായി പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ജ്വല്ലറികളുള്ള ചിലര്‍ക്ക് വേണ്ടിയാണ് ഇവര്‍ സഹായം ചെയ്തതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ചില ജ്വല്ലറികള്‍ ഡിആര്‍ഐ നിരീക്ഷണത്തിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: