കണ്ണൂ​ർ ന​ഗ​ര​സ​ഭ: ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​കേ​ഷി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം പരാജയപെട്ടു

കണ്ണൂർ നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ.രാകേഷിനെതിരെ ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇന്ന് നടക്കാനിരുന്ന അവിശ്വാസ പ്രമേയ ചർച്ച യുഡിഎഫ് ബഹിഷ്കരിച്ചു. യുഡിഎഫ് കൗൺസിലർമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.അവിശ്വാസത്തിന് അനുകൂലമായി 26 വോട്ടുകൾ ലഭിച്ചു. അവിശ്വാസം പാസാകണമെങ്കിൽ 28 വോട്ടുകൾ ലഭിക്കണമായിരുന്നു. മേയർക്കെതിരായ അവിശ്വാസ പ്രമേയം യുഡിഎഫ് വിജയിച്ച സാഹചര്യത്തിൽ മേയർ തെരഞ്ഞെടുപ്പ് സെപ്റ്റംബർ നാലിന് നടക്കാനിരിക്കെയാണ് എൽഡിഎഫ് രാകേഷിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നത്.അവിശ്വാസം വിജയിക്കുമെന്ന് കണ്ടപ്പോൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ യു ഡി എഫ് ഒളിച്ചോടിയെന്ന് എൽഡിഎഫ് ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: