സപ്ലൈകോ ഓണം ഫെയറിന് കണ്ണൂരില്‍ തുടക്കം

സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കണ്ണൂര്‍ ജൂബിലി ഹാളില്‍ തുടക്കമായി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉത്സവകാലത്ത് കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ നിയന്ത്രിക്കുന്നതിനോടൊപ്പം ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ സപ്ലൈകോ വിപണികള്‍ വഴി സാധിക്കുന്നുണ്ടെന്നും ഇത് നഗരങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഒരു പോലെ ആശ്വാസം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഓണാഘോഷ പരിപാടികള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം ഗൃഹോപകരണങ്ങളും ഇത്തവണ മേളയില്‍ ഒരുക്കിയിട്ടുണ്ട്. 40 ശതമാനം വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ ലഭിക്കും. സപ്തംബര്‍ 10 ന് സമാപിക്കുന്ന മേളയില്‍ ഹോര്‍ട്ടി കോര്‍പ്പ്, കയര്‍ കോര്‍പ്പറേഷന്‍, ഹാന്റ് വീവ്, , കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വഴി ജില്ലയില്‍ 119 ഓണച്ചന്തകള്‍ ഇത്തവണ തുറക്കും. മവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയ്ക്ക് പുറമെ ചക്കരക്കല്ല്, തലശേരി, ഇരിട്ടി, തളിപ്പറമ്ബ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഓണവിപണിയും ഒരുക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: