പ്രളയരക്ഷാപ്രവർത്തനത്തിനിടെ വീണ് പരിക്കേറ്റ റംഷാദ് സഹായം തേടുന്നു

പ്രളയസമയത്ത് തേർളായി ദ്വീപിലെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ വഴുതിവീണ യുവാവ് ചികിത്സാസഹായം തേടുന്നു.സി.റംഷാദ് (34) ആണ് തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ് മംഗളൂരു നിംഹാസ് ആസ്പത്രിയിൽ ചികിത്സയിൽക്കഴിയുന്നത്.കഴിഞ്ഞ എട്ടിന് രാത്രി പ്രളയരക്ഷാപ്രവർത്തനത്തിനിടയിലാണ് കാൽ തെന്നിവീണ് റംഷാദിന് ഗുരുതര പരിക്കേറ്റത്.രാത്രിയോടെ തേർലായി ദ്വീപിൽ വെള്ളംകയറിയപ്പോൾ റംഷാദിന്റെ നേതൃത്വത്തിൽ യുവാക്കളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ആളുകളെ തോണിയിൽ കരയിലെത്തിച്ച് ക്യാമ്പിലേക്ക് മാറ്റിയത്. തോണിയിൽനിന്ന് ഇറക്കിയവരെ ചെളിക്കുഴിയിലും കല്ലിലും വീഴാതെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റുന്നതിനിടെ റംഷാദ് കാൽതെന്നി വീഴുകയായിരുന്നു.തലയ്ക്കും നട്ടെല്ലിനും സാരമായ പരിക്കേറ്റു. കൂടെയുള്ളവർ ആദ്യം തളിപ്പറമ്പ് ആസ്പത്രിയിലും പിന്നീട് കോഴിക്കോട് ആസ്പത്രിയിലും എത്തിക്കുകയായിരുന്നു.ഇവിടെനിന്നാണ് വിദഗ്‌ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റിയത്. റംഷാദിന്റെ ചികിത്സച്ചെലവ് ഇതിനോടകം നിർധനകുടുംബത്തിന് താങ്ങാവുന്നതിലും അധികമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: