സ്വീകരിക്കാൻ ഭർത്താവ് തയ്യാറായില്ല; വ്യാജപ്രചാരണം നടത്തി ഒളിച്ചോടിയ വീട്ടമ്മ മഹിള മന്ദിരത്തില്‍

അക്രമിസംഘം തട്ടിക്കൊണ്ടു പോയെന്ന വ്യാജപ്രചാരണം നടത്തി ഒളിച്ചോടിയ വീട്ടമ്മ മഹിള മന്ദിരത്തില്‍. കണ്ണൂര്‍

ചെറുപുഴ സ്വദേശി ബിനുവിനൊപ്പം വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു മൂന്നുവയുകാരന്‍ മകനുമായി പോയത്. പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് മീനു പറഞ്ഞെങ്കിലും സ്വീകരിക്കാന്‍ മനു തയ്യാറായില്ല. കാമുകനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് വീട്ടമ്മയേയും, കുട്ടിയേയും മഹിളമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
സംഭവത്തിന്റെ തുടക്കം. മീനു ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് തന്നേയും, കുഞ്ഞിനേയും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നെന്ന് അറിയിച്ചു. മനുവിന്റെ പരാതിയെത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്ന് കണ്ടെത്തി. മീനുവിനേയും, കാമുകനായ ബിനുവിനേയും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് കസ്റ്റഡയിലെടുത്തു. ഇവരെ ഇന്നു രാവിലെ ചിറ്റാരിക്കല്‍ സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
നാലുമാസം മുമ്പ് ഫേയ്സ്ബുക്കിലൂടെയാണ് ചെറുപുഴ സ്വദേശിയായ ബിനുവിനെ മീനു പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പലയിടങ്ങളിലും വച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തി. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ മീനു ബിനുവിനെ വെള്ളടുക്കത്തെയ്ക്കു വിളിച്ചു വരുത്തിയിരുന്നു. തന്നോടൊപ്പം ജീവിക്കാന്‍ തയ്യാറാകണമെന്ന് ബിനു മീനുവിനോട് ഏതാനും ആഴ്ചകള്‍ മുമ്പ് ആവശ്യപ്പെട്ടു. ആദ്യമെല്ലാം ഇതു നിഷേധിച്ചെങ്കിലും കാമുകന്‍ ആത്മഹത്യഭീഷണിയുമായി രംഗത്തു വന്നതോടെ വഴങ്ങുകയായിരുന്നെന്ന് മീനു പറയുന്നു.മൂന്നുവയസുകാരന്‍ മകനേയും ഒപ്പം കൂട്ടണമെന്ന ആവശ്യം ബിനു അംഗികരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. ഭര്‍ത്താവിനേയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനുള്ള തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയതും കാമുകന്‍ തന്നെ.

ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് മീനു അറിയിച്ചെങ്കിലും സ്വീകരിക്കാന്‍ മനുവും ബന്ധുക്കളും തയ്യാറായില്ല. ഇതോടെ മീനുവിനെ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് ഹാജരാക്കി. ഭര്‍ത്താവിനൊപ്പം പോകണമെന്ന നിലപാട് മീനു ആവര്‍ത്തിച്ചു. എന്നാല്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു. കാമുകനൊപ്പം ജീവിക്കാനില്ലെന്നു മീനു ഉറപ്പിച്ചതോടെ വീട്ടമ്മയേയും, കുട്ടിയേയും മഹിളമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
മീനുവിനും, കാമുകനുമെതിരെ മറ്റു കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആറുമണിക്കൂറിന്റെ ഉദ്വേഗത്തിനൊടുവില്‍ വീട്ടമ്മയുടെ കള്ളിപൊളിഞ്ഞത് ഉന്നത പൊലീസ് ഉദ്യോഗ്സ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി. സാഹചര്യത്തെളിവുകള്‍ മുഴുവന്‍ ഒളിച്ചോട്ടത്തിലേയ്ക്കു വിരല്‍ ചൂണ്ടിപ്പോള്‍ ബന്ധുക്കള്‍ ആ സാധ്യത അപ്പാടെ തള്ളിയതാണ് പൊലീസിനെ കുഴക്കിയത്. മീനുവിന്റെ മൊബൈല്‍ ഫോണ്‍ മുറിയില്‍ ഇല്ലായെന്നുറപ്പിച്ചതോടെ സംഭവം വ്യാജമാണെന്ന് പൊലീസ് ഉറപ്പിച്ചു. മീനു ഒളിച്ചോടാനുള്ള സാധ്യതയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നു.

വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ബിനുവുമായുള്ള ബന്ധം കണ്ടെത്താനായതാണ് വഴിത്തിരിവായത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബിനു ബന്ധുക്കളോടൊപ്പം മടങ്ങി. കോട്ടയം സ്വദേശിനിയായ മീനുവിനെ നാലു വര്‍ഷം മുമ്പാണ് മനു വിവാഹം കഴിച്ചത് പ്രണയവിവാഹമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: