പരിയാരത്ത് ചാരായ വേട്ട യുവാവ് അറസ്റ്റിൽ

വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന ചാരയവുമായി പരിയാരത്ത് ഓട്ടോറിക്ഷാ ഡ്രൈവർ

പിടിയിൽ.
പരിയാരം: വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന ചാരയവുമായി ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ.പരിയാരം മെഡിക്കൽ കോളേജ് സ്റ്റാന്റിലെ ഡ്രൈവർ പുത്തൂർകുന്ന് സ്വദേശി കല്ലെൻ വീട്ടിൽ സുനിൽ ജോസ്(42)നെയാണ് 10 ലിറ്റർ ചാരായവും കടത്താനായി ഉപയോഗിച്ച KL13AL7411 നമ്പർ ഓട്ടോറിക്ഷയും സഹിതം എക്സൈസ് സംഘം പിടികൂടിയത്.

മദ്യഷാപ്പുകൾ അവധിയായ ഇന്നലെ കടന്നപ്പള്ളി, പരിയാരം മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടു പോകുന്നതിനിടയിലായിരുന്നു ഇയാൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങളായി പ്രതിയെ എക്സ്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഈ പ്രദേശങ്ങളിലെ ചില വാറ്റുകാരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെയും ഉടൻ പിടികൂടുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

പാപ്പിനിശ്ശേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാർ ,പ്രിവന്റീവ് ഓഫീസർ പി.ഒ. ദിനേശൻ, സി.ഇ.ഒ.മാരായ അഭിലാഷ്, ദീപക്, പുരുഷോത്തമൻ, റോഷി, സുജിത്ത്, ഡ്രൈവർ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: