പാപ്പിനിശ്ശേരിയിൽ ഹെറോയിൻ വിൽപന: മൂന്നു യുവാക്കൾ പിടിയിൽ

പാപ്പിനിശ്ശേരി ∙ ഓട്ടോറിക്ഷകളിൽ ഹെറോയിൻ വിൽപന നടത്തിയ കേസിൽ മൂന്നു യുവാക്കളെ പാപ്പിനിശ്ശേരി എക്സൈസ് സംഘം പിടികൂടി. 250 പായ്ക്കറ്റ് ഹെറോയിനും, രണ്ട് ഓട്ടോറിക്ഷകളോടെയുമാണ് പുഴാതി കക്കാട് ഹൈദ്രോസ് പള്ളിക്കു സമീപം താമസിക്കുന്ന എം.നവാസ് (38), കെ.പി.ഷരീഫ് (42), അബ്ദുൽറൗഫ് (30) എന്നിവരെ ഇന്നലെ വൈകിട്ടു വളപട്ടണത്തിൽ എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപ് അറസ്റ്റു ചെയ്തത്. പ്രതികളെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

മുംബൈയിൽ നിന്നും എത്തിക്കുന്ന ഹെറോയിൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഓട്ടോറിക്ഷകളിൽ എത്തിച്ചു വിൽപന നടത്തുകയായിരുന്നു പതിവ.് ഏറെ നാളായി സംശയകരമായ സാഹചര്യത്തിൽ ഇവരെ നിരീക്ഷിക്കുകയായിരുന്നു. ഇവരുടെ കൈയിൽ നിന്നും ലഹരിമരുന്നിനോടൊപ്പം സിറിഞ്ചുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫിസർമാരായ കെ.ദിനേശൻ, അഡോൺ ഗോഡ്ഫ്രഡ്, കെ.ടി.സുധീർ, സിഇഓമാരായ ജിതേഷ് മയ്യിൽ, പ്രഭുനാഥി, കെ.വി.നികേഷ്, പുരുഷോത്തമൻ, എം.കെ.ജനാർദനൻ, ടി.വി.വിജിത്, സനീപ്, കെ.സി.ഷിബു, എം.ഗോവിന്ദൻ ഡ്രൈവർ സുമേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: