ആശ്രയ- അനാഥരില്ലാത്ത ഭാരതം കണ്ണൂർ ജില്ല കൺവൻഷൻ നടത്തി.

കണ്ണൂർ: കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച “ജനബോധൻ “ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകാൻ ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു.കണ്ണൂർ മഹാത്മ മന്ദിരത്തിൽ സംസ്ഥാന കോ-ഓർഡിനേറ്റർ മോഹൻ ജി.നായർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കോ-ഓർഡിനേറ്റർ പട്ടാഴി മുരളീധരൻ മാസ്റ്റർ ആധ്യക്ഷത വഹിച്ചു.ജില്ലാ കോ-ഓർഡിനേറ്റർ വി.വി.സതി,ദിനു മൊട്ടമ്മൽ,അഡ്വ.അഖിൽ പൊന്നാരത്ത്,സി.വി.രാജഗോപാലൻ,എ.ലക്ഷ്മി,സൗമി ഇസബൽ,ഹരിത രമേശൻ, എം.പി.ദാമോദരൻ,പി.പി.ഉണ്ണികൃഷ്ണൻ,എം.കെ.ദിവാകരൻ,എം.എം.ജയചന്ദ്രൻ വാര്യർ,കെ.പി.മുരളീധരൻ,കെ.സരള ടീച്ചർ,സി.പി.രാജീവൻ, പി. നാണി ടീച്ചർ,യഹിയ നൂഞ്ഞേരി എന്നിവർ പ്രസംഗിച്ചു.ജില്ല ഭാരവാഹികൾ:വി.വി.സതി (ജില്ല കോ-ഓർഡിനേറ്റർ)എം. പി.ദാമോദരൻ(പ്രസിഡണ്ട്),പി.പി.ഉണ്ണികൃഷ്ണൻ(ജനറൽ സെക്രട്ടറി) എ.ലക്ഷ്മി(ട്രഷറർ). സമൂഹത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപയോഗം ഭയാനകരമാം വിധം പെരുകുന്നതിനെതിരെ തിരുവനന്തപുരത്ത് തൈക്കാട് ഗാന്ധിഭവനിൽ കേരള ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്ത ലഹരി വിരുദ്ധ സന്ദേശ യാത്ര “ജനബോധൻ – 2022” സപ്തംബർ 23 മുതൽ 29 വരെ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തുമ്പോൾ വിപുലമായ സ്വീകരണം ഒരുക്കും.ജില്ലയിലെ 11 നിയമസഭ നിയോജക മണ്ഡലങ്ങളിൽ കമ്മിറ്റികൾ ഇതോടെ നിലവിൽ വരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: