ബൈക്കിടിച്ച്  പരിക്കേറ്റ കുടിയേറ്റ തൊഴിലാളി മരിച്ചു.

പയ്യന്നൂർ:  സുഹുത്തുകൾക്കൊപ്പം നടന്നു പോകുകയായിരുന്ന കുടിയേറ്റ തൊഴിലാളി ബൈക്കിടിച്ച് മരിച്ചു.
രാമന്തളിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കുടിയേറ്റ തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി ഉജിത് പാസ്വാന്റെ മകന്‍ യോഗേന്ദര്‍ പാസ്വാനാണ്(29) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ രാമന്തളി സര്‍വീസ് സഹകരണ ബാങ്കിന് സമീപമാണ് അപകടം.കൂടെ ജോലിചെയ്യുന്ന മറ്റു രണ്ടുപേർക്കൊപ്പം നടന്നുപോകവേ പുന്നക്കടവ് ഭാഗത്തുനിന്നും അമിതവേഗതയില്‍വന്ന ബൈക്ക് ഇയാളെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രി യോടെമരണപ്പെട്ടു പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: