പൂട്ടിയിട്ട വീട് കുത്തിതുറന്ന് ലാപ്ടോപ്പും മൊബെൽ ഫോണുകളും കവർന്നു

കാഞ്ഞങ്ങാട് : പൂട്ടിയിട്ട വീട് കുത്തിതുറന്ന് ലാപ്ടോപ്പും മൊബെൽഫോണുകളും കവർന്നു.കാഞ്ഞങ്ങാട് ദുർഗാ ഹൈ സ്കൂളിന് സമീപത്തെ റിട്ട. അധ്യാപകൻ കോട്ടയം സ്വദേശി ജോർജ് മാമൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ സൂക്ഷിച്ച സാധന സാമഗ്രികൾ വാരിവലിച്ചിടുകയും മുറിയിൽ നിന്ന് ലാപ്‌ടോപ്പും വില പിടിപ്പുള്ള രണ്ട് മൊബെൽ ഫോണുകളുമായി കടന്നു കളയുകയായിരുന്നു.ഇക്കഴിഞ്ഞ 13 ന് നാട്ടിലേക്ക് പോയ കുടുംബം തിരിച്ച് ഇന്ന് കാഞ്ഞങ്ങാട്ടെ വീട്ടി ലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹൊസ്ദുർഗ് എസ്.ഐ.കെ.പി.ഷൈനിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: