കേരള എൻ.ജി ഒ അസോസിയേഷൻ ജില്ലാ സിക്രടറിയുമായിരുന്ന റിട്ടയേർഡ് റവന്യൂ ജീവനക്കാരൻ അരോളി വടേശ്വരത്തെ പി.വി. രവീന്ദ്രൻ നിര്യാതനായി

തളിപ്പറമ്പ്:- കേരള എൻ.ജി ഒ അസോസിയേഷന്റെ ആദ്യകാല നേതാക്കളിലൊരാളും ജില്ലാ സിക്രടറിയുമായിരുന്ന റിട്ടയേർഡ് റവന്യൂ ജീവനക്കാരനുമായ അരോളി വടേശ്വരത്തെ പി.വി. രവീന്ദ്രൻ (70) നിര്യാതനായി. തളിപ്പറമ്പ് വില്ലേജ് ഓഫീസിലും തളിപ്പറമ്പ റീ സർവ്വെ ഓഫീസിലും ദീർഘകാലം സേവനം ചെയ്തിരുന്നു. വിരമിച്ചതിന് ശേഷം ഇഡ്യൻ നാഷണൽ കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച് വരികയായിരുന്നു.
അരോളി സെൻട്രൽ എൽ.പി. സ്ക്കൂൾ മുൻ പ്രഥമാധ്യാപകൻ പരേതനായ പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റരുടെയും പി.വി. പാറുക്കുട്ടിയമ്മയുടെയും മകനാണ്.

ഭാര്യ: പി.വി. വൽസല കുമാരി ( പൊതു മരാമത്ത് വകുപ്പ് മുൻ ജീവനക്കാരി)

മക്കൾ: രേഷ്മ, രമ്യ, സൗമ്യ

മരുമക്കൾ: പി.വി. രാജേഷ് (അധ്യാപകൻ, പീലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂർ), സുജിൽ (അസി. മാനേജർ, ഐ.ഡി. ബി. ഐ. ബാങ്ക്, പൂനൈ ), സനിൽ ( ഹയർ സെക്കൻഡറി അധ്യാപകൻ, മമ്പറം ഹയർ സെക്കൻഡറി സ്ക്കൂൾ)

സഹോദരങ്ങൾ: പി.വി. ശിവരാമ കൃഷ്ണൻ (എറണാകുളം), പരേതരായ സുകുമാരൻ (മുൻ ജീവനക്കാരൻ ,പെരുമ്പാവൂർ റയോൺസ്), രാധാകൃഷ്ണൻ (മുൻ അധ്യാപകൻ, അരോളി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ), പങ്കജാക്ഷൻ, ശോഭന

സംസ്ക്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: