മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ്‌ സ്ഥാനാർഥികളായി

മട്ടന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എട്ട്‌ സീറ്റുകളിലാണ് ലീഗ് മത്സരിക്കുക. യു.ഡി.എഫിലെ സീറ്റ് വിഭജന പ്രകാരം ലീഗിന് ലഭിച്ച മുണ്ടയോട് വാർഡ് കോൺഗ്രസിന് വിട്ടുനൽകാനും തീരുമാനമായി. കോൺഗ്രസ് ഉൾപ്പടെയുള്ള മറ്റുകക്ഷികൾ കഴിഞ്ഞദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മിനിനഗർ വാർഡിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലുണ്ടായ തർക്കംമൂലമാണ് ലീഗിന്റെ പ്രഖ്യാപനം വൈകിയത്.

മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ: ആണിക്കരി -വി.ഉമൈബ, കളറോഡ് -പി.പി.അബ്ദുൾ ജലീൽ, ബേരം -എം.അഷ്‌റഫ്, പാലോട്ടുപള്ളി-പി.പ്രജില, മിനി നഗർ-വി.എൻ.മുഹമ്മദ്, പഴശ്ശി-മുസ്തഫ ചൂര്യോട്ട്, ഉരുവച്ചാൽ-വി.റമീസ്, നാലാങ്കേരി-ഷംല ഫിറോസ്, മുണ്ടയോട് -ഉഷ ബാലകൃഷ്ണൻ (കോൺഗ്രസ്).

പത്രസമ്മേളനത്തിൽ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, ഇ.പി.ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: