ഓണം വിൽപന മേള;ഉദ്ഘാടനം ചെയ്തു

കൂത്തുപറമ്പ് വീവേർസ് കോ  ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണം വിൽപന മേള കൂത്തുപറമ്പ് മുൻസിപ്പൽ ചെയർ പേർസൺ ശ്രീമതി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. സംഘത്തിൻ്റെ കൂത്തുപറമ്പ് ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിൽ കുത്തുപറമ്പ് സർവ്വീസ് സഹകരണ ബേങ്ക് പ്രസിസണ്ട് ശ്രീ കെ. കുഞ്ഞനന്തൻ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പിലെ പ്രമുഖ വ്യാപാരി ശ്രീ. കെ.എം. രാജൻ (ബേബി ബേക്കേർസ്), മുൻ കോട്ടയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. പി. നസീർ എന്നിവർ ആദ്യവിൽപന ഏറ്റുവാങ്ങി. ഹാൻ്റക്സ് ഭരണസമിതി അംഗം ശ്രീ.കെ. മനോഹരൻ, കൈത്തറി തൊഴിലാളി യൂണിയൻ സംഘം പ്രസിഡണ്ട് ശ്രീ പി.രാഘവൻ, സംഘം ഡയരക്ടർ ശ്രീ. സി. രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിന് സംഘം പ്രസിഡണ്ട് ശ്രീ. എം. ദാസൻ സ്വാഗതവും സംഘം സെക്രട്ടറി ശ്രീ. എം. സുജേഷ് നന്ദിയും അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: