നായ കുറുകെ ചാടി ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമ പ്രവർത്തകന് പരുക്ക്

ഇരിട്ടി: തെരുവുനായ കുറുകെ ചാടി ഇരുചക്രവാഹനത്തിൽനിന്നുവീണ് മാധ്യമ പ്രവർത്തകന് പരുക്ക്ഇരിട്ടിയിലെ മാധ്യമ പ്രവർത്തകനും എടക്കാനം സ്വദേശിയുമായസന്തോഷ് കോയിറ്റി (42)ക്കാണ് പരുക്കേറ്റത്ഇന്നലെ രാവിലെ 6 മണിയോ ടെയായിരുന്നു അപകടംവീട്ടിൽ നിന്നും ഇരിട്ടിയിലേക്ക് വരുന്നതിനിടെ കീഴൂർ വി യുപി സ്കൂളിനു മുൻവശത്തുവെച്ച് തെരുവുനായക്കൂട്ടം ആക്രമസക്തമായി ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്ന്നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്കാലിന് പരുക്കേറ്റ സന്തോഷിനെ ഇരിട്ടി താലുക്ക് ആശുപത്രിയിൽ ചികിത്സ തേടി ഇതേ സ്ഥലത്തുവെച്ച് ബാങ്ക് ജീവനക്കാരിയായ വള്ളിയാട് സ്വദേശിനിക്കും തെരുവുനായകുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരുക്കേറ്റിരുന്നു 
ഇരിട്ടി ടൗൺ ഉൾപ്പെടെ സമീപത്തെ പലപ്രദേശങ്ങളിലും തെരുവുനായ ശല്യം അതി രൂക്ഷമായിരിക്കുകയാണ് കഴിഞ്ഞ ദിവസം ഇരിട്ടി ബസ് സ്റ്റാൻ്റിൽ വെച്ച് എഴു പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു
തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: