ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ അവകാശ സമരം സമരാഗ്നി തെളിയിച്ചു ജില്ലാതല  ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ : ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ ‘വിദ്യാഭ്യാസ അവകാശ സമരം’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി  ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന  പ്രക്ഷോഭ സമര പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാൽടെക്സ് ജംഗ്ഷനിൽ നടന്നു.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീറിന് സമരാഗ്നി കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലയിലെ പ്ലസ് വൺ,യു ജി,പി ജി സീറ്റുകളിലെ അപര്യാപ്തത, പിന്നോക്ക – തീരദേശ മേഖലയിലെ ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,പി എസ് സി തസ്തികകൾ ക്ഷണിക്കുന്നതിലും അധ്യാപക നിയമനത്തിലുമുള്ള അപാകതകൾ എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫ്രറ്റേണിറ്റി കാമ്പയിൻ സംഘടിപ്പിക്കുന്നത്. തുടർ ദിവസങ്ങളിൽ മണ്ഡലം തലങ്ങളിൽ എ.ഇ.ഒ,ഡി.ഇ.ഒ ഓഫീസ് ഉപരോധം, കളക്ട്രേറ്റ് മാർച്ച്,ഒപ്പു ശേഖരണം,ധവള പത്രം പുറത്തിറക്കൽ,സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങി വിവിധ സമര പരിപാടികളുമായി തെരുവുകൾ പ്രക്ഷുബ്ദമാക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീർ അറിയിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമ എസ്.ബി.എൻ,ജില്ലാ സെക്രട്ടറി പി. കെ ആദിൽ,ജില്ലാ സമിതി അംഗം ഷബീർ എടക്കാട്,കണ്ണൂർ മണ്ഡലം കൺവീനർ ഇഹ്സാൻ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: