പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കാക്കത്തോട് കിടങ്ങിലത്ത് ഹൗസിൽ ചുള്ളിയോടാൻ ഹാഷിം (25), പുളിമ്പറമ്പ ഷെഹര്ബാനസിൽ ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് എസ്‌ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ രാവിലെ 11ഓടെയാണ് സഹോദരങ്ങളായ 17ഉം 14ഉം വയസുള്ള പെണ്‍കുട്ടികളെ ബൈക്കിലും സ്‌കൂട്ടറിലുമായി പ്രതികള്‍ വിനോദ സഞ്ചാര കേന്ദ്രമായ ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിലേക്ക് പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയത്. നേരം വൈകി വീട്ടിലെത്തിയ കുട്ടികളെ ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി. പെണ്‍കുട്ടികളുടെ മൊഴിയെടുത്ത പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: