മാരകമയക്കു മരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ തളിപ്പറമ്പ് എക്സസൈസ് പിടികൂടി.

കണ്ണൂർ: മാരകമയക്കു മരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ തളിപ്പറമ്പ് എക്സസൈസ് പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മൂന്നു ഗ്രാം എംഡിഎംഎയും 88 ഗ്രാം കഞ്ചാവുമായി അഞ്ചു പേരെ പിടികൂടിയത്. ചെക്കിക്കുളം, പള്ളിപ്പറമ്പ് സ്വദേശികളായ അബ്ദുറഹിമാൻ (30), സാജിദ് (29), ഫാസിൽ (22), അബ്ബാസ് (34), അജ്മൽ (24) എന്നിവരെയാണ് പിടികൂടിയത്. ജോയൻ്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫ്, സിവിൽ എക്സൈസ് ഓഫീസർ സുഹൈൽ പി.പി എന്നിവർക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ എൽ 10 എവൈ 827 മഹീന്ദ്ര KUV 100 കാറും കസ്റ്റഡിയിൽ എടുത്തു. പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ്, വിനേഷ് ടി വി, ഷൈജു ഡ്രൈവർ അജിത്ത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: