പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി

പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. റാങ്ക് പട്ടികളുടെ കാലാവധി നീട്ടി നൽകാത്തതിനാൽ നൂറു കണക്കിന് ഉദ്യോഗാർഥികൾക്ക് ജോലി സാധ്യത ഇല്ലാതെയാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

പി.എസ്.സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പില്‍ എംഎൽഎ. കരുവന്നൂര്‍ ബങ്കിന്റെ നിലവാരത്തിലേക്ക് പി.എസ്.സിയെ താഴ്ത്തരുത്. പി.എസ്.സി നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഷാഫി ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: