കൊവിഡ്; കണ്ണൂർ ജില്ലയില്‍ 50 പേര്‍ക്കു കൂടി രോഗമുക്തി

ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 50 പേര്‍ കൂടി ഇന്ന് (ആഗസ്ത് 2) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 975 ആയി. ബാക്കി 420 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബാക്കി ഏഴു പേര്‍ മരണപ്പെട്ടിരുന്നു. 
അയ്യങ്കുന്ന് സ്വദേശികളായ 32കാരി, 38കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 27കാരന്‍, ചിറക്കല്‍ സ്വദേശി 53കാരന്‍, എരുവേശി സ്വദേശി 22കാരന്‍, ഓലച്ചേരി സ്വദേശി 58കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 65കാരി, ആറളം സ്വദേശി 60കാരി, ചെമ്പിലോട് സ്വദേശികളായ 37കാരന്‍, 34 കാരി, 38കാരന്‍ എട്ടുവയസ്സുകാരന്‍, നാലുവയസ്സുകാരി, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 29കാരന്‍, വേങ്ങാട് സ്വദേശി 58കാരന്‍, മുഴക്കുന്ന് സ്വദേശി 58കാരന്‍, കടമ്പൂര്‍ സ്വദേശി 60കാരി, മാലൂര്‍ സ്വദേശികളായ 42കാരന്‍, 49കാരി, പന്ന്യന്നൂര്‍ സ്വദേശി 16കാരി, കല്യാശ്ശേരി സ്വദേശി 49കാരന്‍,  ഇരിട്ടി സ്വദേശി 37കാരന്‍, ചെറുകുന്ന് സ്വദേശി 53കാരന്‍ എന്നിവരാണ് അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. 
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 60കാരന്‍, 50കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരന്‍, പാനൂര്‍ സ്വദേശി 54കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 51കാരി, തളിപ്പറമ്പ് സ്വദേശി 27കാരന്‍, ചെങ്ങളായി സ്വദേശി 50കാരന്‍, പെരിങ്ങോം സ്വദേശി 36കാരി, കീഴല്ലൂര്‍ സ്വദേശി 28കാരി, ആരോഗ്യപ്രവര്‍ത്തക 34കാരി, പരിയാരം സ്വദേശി 34കാരി, ശ്രീകണ്ഠാപുരം സ്വദേശി 33കാരി, പട്ടുവം സ്വദേശി 25കാരി, ചെങ്ങളായി സ്വദേശി 38കാരി, മുണ്ടേരി സ്വദേശി 63കാരി, ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി 85കാരി, മഹാരാഷ്ട്ര സ്വദേശി 32കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ 32കാരന്‍, 21കാരി, കതിരൂര്‍ സ്വദേശി 72കാരി, ആന്തൂര്‍ സ്വദേശി 35കാരി, ഗവ.ആയുര്‍വേദ ആശുപത്രി സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ചെറുതാഴം സ്വദേശി 29കാരി, കുറുമാത്തൂര്‍ സ്വദേശി 33കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 43കാരി, ആരോഗ്യപ്രവര്‍ത്തക 45കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 57കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: