കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അമിത് ഷായുമായി സമ്പർക്കം പുലർത്തിയവരോട് സെൽഫ് ഐസലേഷനിൽ പോകണമെന്നും ആവശ്യമെങ്കിൽ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: