ബി.ജെ.പി ബില്ലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ്: വിവാദ യു.എ.പി.എ ബില്‍ പാസായി, വഞ്ചനയെന്ന് സി.പി.എം

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എ.പി.എ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിന് മുന്‍പ്, തങ്ങളുടെ ഭരണകാലത്ത് രാജ്യത്ത് പടര്‍ന്നു പിടിച്ച ഭീകരവാദ വിപത്തിനെ തടയാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യാതിരുന്നതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പി പ്രതിപക്ഷത്തായിരുന്നപ്പോഴെല്ലാം യു.എ.പി.എ ഭേദഗതി ചെയ്യുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.2004, 08, 13 എന്നീ വര്‍ഷങ്ങളില്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ ബി.ജെ.പി ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഭീകരതയ്ക്ക് എതിരെ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണമെന്നും ഭീകരവാദത്തിന് മതമില്ലെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. മുസ്ലിം ലീഗ്, സി.പി.ഐ, സി.പി.എം എന്നിവര്‍ ബില്ലിനെ എതിര്‍ത്തു. കോണ്‍ഗ്രസിന്റെ നിലപാട് ദുരൂഹമെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം പ്രതികരിച്ചു. ബില്ലിന്റെ കാര്യത്തിലുള്ള കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമെന്ന് സി.പി.ഐ എം.പി കെ.കെ. രാഗേഷും പ്രതികരിച്ചു.2004, 08, 13 എന്നീ വര്‍ഷങ്ങളില്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ ബി.ജെ.പി ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഭീകരതയ്ക്ക് എതിരെ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണമെന്നും ഭീകരവാദത്തിന് മതമില്ലെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന ഭേദഗതി ബില്ലാണ് ഇതോടെ പാര്‍ലമെന്റിലെ ഇരു സഭകളിലും പാസായിരിക്കുന്നത്. സഭയില്‍ 147 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 42 പേര്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു. ഇതിനു മുന്‍പ് സംഘടനകളില്‍ മാത്രമാണ് യു.എ.പി.എ നിയമം അനുസരിച്ച്‌ ഭീകരവാദ കുറ്റം ചുമത്താന്‍ സാധിച്ചിരുന്നത്. 1967ലാണ് യു.എ.പി.എ നിയമം നിലവില്‍ വരുന്നത്.ഈ അധികാരം വ്യക്തികളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ ഭേദഗതിക്ക് ശമിച്ചത്. ബില്ലിലൂടെ, ഇങ്ങനെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും സര്‍ക്കാരിന് അധികാരമുണ്ടാകും. ബില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും, സെലക്‌ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സഭ വോട്ടിലൂടെ തള്ളുകയാണുണ്ടായത്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തെ 104 അംഗങ്ങള്‍ എതിര്‍ത്തു. 84 അംഗങ്ങള്‍ മാത്രമാണ് പ്രതിപക്ഷത്തെ അനുകൂലിച്ചത്. കഴിഞ്ഞ മാസം 24നാണ് ബില്‍ ലോക്സഭയില്‍ പാസായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: