ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിംഗ്
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിംഗ്. ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ തുടരുന്നത്.പെണ്‍കുട്ടി ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രിയിലെ ട്രോമാ കെയര്‍ വിഭാഗം തലവന്‍ സന്ദീപ് തിവാരിയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ഉന്നാവോ പെണ്‍ക്കുട്ടിയുടെ ചികിത്സ ലഖ്നൗവില്‍ തന്നെ തുടരട്ടെയെന്ന് സുപ്രീംകോടതി പറഞ്ഞു.പെണ്‍ക്കുട്ടിയെ ഉടന്‍ ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ താത്പര്യമില്ലെന്ന കുടുംബത്തിന്റെ താത്പര്യം പരിഗണിച്ചായിരുന്നു കോടതിവിധി.പെണ്‍ക്കുട്ടിക്ക് ലഖ്നൗവില്‍ നല്ല ചികിത്സ കിട്ടുന്നുണ്ടെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാമെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബന്ധുക്കളുമായി സംസാരിച്ച ശേഷം നിലപാട് അറിയിക്കാന്‍ അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ വി.ഗിരിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.