ദമ്പതികളുടെ വീട്ടിൽ രാത്രി ഒളിഞ്ഞു നോട്ടം ;അവസാനം കുടുക്കിയത് ക്യാമറ

കണ്ണൂര്‍: ഭാര്യാഭര്‍ത്താക്കന്മാര്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രി സമയത്ത് ഒളിഞ്ഞു നോക്കിയ ആള്‍ക്കെതിരെ പൊലീസ് കേസ്. ദമ്ബതികള്‍ വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ ആണ് ഇയാളുടെ ദൃശ്യങ്ങള്‍ കുടുങ്ങിയത്. ഇത് കണ്ടാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കുന്നത്.ഇയാള്‍ വീട്ടിലേക്ക് ഒളിച്ച്‌ വരുന്നതും പതുങ്ങി നിന്ന് വീടിനകത്തേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. അകത്തേക്ക് നോക്കി ഇയാള്‍ സ്വന്തം ശരീരത്തില്‍ തൊടുന്നതും വീഡിയോയില്‍ വ്യക്തമാണ്. മയ്യില്‍ എസ്.ഐ വി.ആര്‍ വിനീഷിനാണ് അധ്യാപകരായി ജോലി ചെയ്യുന്ന ദമ്ബതികള്‍ പരാതി നല്‍കിയത്.ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന ആളാണ് ഈ വിധത്തില്‍ ദമ്ബതികളുടെ വീട്ടില്‍ അശ്ലീലം കാട്ടിയത്. വീട്ടില്‍ ഒളിഞ്ഞ് നോക്കിയതിനും സ്ത്രീകളെ അപമാനിച്ചതിനുമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. രാത്രിസമയത്ത് വീടിന്റെ പരിസരത്ത് ആരോ സ്ഥിരം വരുന്നതായി ദമ്ബതികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് കാരണമാണ് ഇവര്‍ വീട്ടില്‍ സി.സി.ടി.വി സ്ഥാപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: