മജ്‌ലിസുന്നൂറും ഹാഫിളീങ്ങൾക്ക്‌ ആദരം

ശംസുൽ ഉലമ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും 2 വര്ഷം കൊണ്ട് പരിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ശാസിം സി വി ഇരിവേരി, ഹാഫിള് സൽമാനുൽ ഫാരിസ് എം ,ഇരിവേരി എന്നിവരെ ആദരിച്ചു .മഹല്ല് സെക്രട്ടറി ഹാജി റസാഖ് മാസ്റ്ററുടെ അധ്യക്ഷത്തിൽ പൊതുവാച്ചേരി മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുൾ റസാഖ് ഫൈസി യോഗം ഉത്ഘാടനം ചെയ്തു ഹിഫ്ളുല് ഖുർആൻ കോളേജ് ചെയർമാൻ പി മുഹമ്മദ് മാസ്റ്റർ ഹാഫിലീങ്ങളെ ആദരിച്ചു നടുക്കണ്ടി അബ്ദുൽ സലാം ഹാജി ഉപഹാരം നൽകി ഹാഫിള് ഷമീർ അസ്ഹരി, അനീസ് മാസ്റ്റർ കൊടുവള്ളി , ഫഹദ് എൻ എം , അഹമ്മദ് കുട്ടി ടി പി, സവാദ് ആർ ടി എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് മജ്ലിസുന്നൂറും ദിക്ർ ദുആ മജ്‌ലിസും സംഘടിപ്പിച്ചു. അഷ്‌റഫ് ടി വി സ്വാഗതവും മുത്തലിബ് പി നന്ദിയും പറഞ്ഞു.

majlis 2

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: