പുകയില ഉത്‌പന്നങ്ങൾ പിടികൂടി ; കടയുടമയെ അറസ്റ്റുചെയ്തു

 

നിരോധിത പുകയില ഉത്‌പന്നങ്ങൾ വില്പന നടത്തിയ കടയുടമയെ മാഹി പോലീസ് അറസ്റ്റുചെയ്തു. മാഹി കെ.ടി.സി. പെട്രോൾ പമ്പിന് സമീപത്തെ സ്റ്റേഷനറി കടയിൽ നിന്ന്‌ 130 പായ്ക്കറ്റ് ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്‌പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് പോലീസ് പരിശോധന നടത്തിയത്.കടയുടമ കണ്ണൂക്കര പുളിഞ്ഞോളിൽ താഴെഹൗസിലെ നിഖിലി (40)നെയാണ് മാഹി എസ്.ഐ. റീന മേരി ഡേവിഡും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. കോട്പ വകുപ്പ് അനുസരിച്ച് കേസെടുത്തു. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: