ഓട്ടോ ഇടിച്ച് സാരമായി പരിക്കേറ്റ് കണ്ണൂരിൻ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു

ഓട്ടോ ഇടിച്ച് സാരമായി പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നയാൾ

മരണപ്പെട്ടു. പാറാൽ പൊതുവാച്ചേരി വയൽ കൊളപ്രത്ത് ഹൗസിൽ (പത്മസരസ്സ്) എ.കെ.പ്രവീൺ കുമറാണ് (49) മരിച്ചത്.
വടകര സൗഭാഗ്യ ലോട്ടറി ഏജൻസീസിലെ ജീവനക്കാരനാണ്. ഒരാഴ്ച മുമ്പ് പുന്നോൽ കുറിച്ചിയിൽ ടൗണിൽ രാത്രിയിലായിരുന്നു അപകടം.
അമിത വേഗതയിൽ വന്ന ഓട്ടോ ഇടിച്ചു വീഴ്ത്തി കടന്നു കളയുകയായിരുന്നു.
പ്രവീണിന് അപകടത്തിൽ തലക്ക് ഗരുതരമായി പരിക്കേറ്റിരുന്നു.
പിന്നിട് സംഭവസ്ഥലത്തെത്തിയ രണ്ട് പേർ പ്രവീണിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്
അടുത്ത ദിവസം കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രവീൺ ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. പരേതനായ കൊളപ്രത്ത് പത്മനാഭക്കുറുപ്പിന്റെയും അമ്മൽ കൈതേരി സരസ്വതി അമ്മയുടെയും മകനാണ് പ്രവീൺ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: