കനത്ത കാറ്റിൽ നാറാത്ത് തെങ്ങ് പൊട്ടി വീണു; തമിഴ്നാട് സ്വദേശിനിക്ക് ദാരുണാന്ത്യം

നാറാത്ത്: കനത്ത കാറ്റിൽ നാറാത്ത് കല്ലൂരിക്കടവ് തെങ്ങ്‌ പൊട്ടി വീണ് തമിഴ്‌നാട് സ്വദേശിനിക്ക് ദാരുണാന്ത്യം. ഇന്നു ഉച്ചയ്ക്ക് 2 മണിയോടെടെയുണ്ടായ ശക്തമായ കാറ്റിൽ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഈശ്വരി (18) ആണ് മരണപ്പെട്ടത്. ഭർത്താവ്: മുത്ത്മണി (തമിഴ്‌നാട് സ്വദേശി). നാലു മാസം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിഞ്ഞത്.
അപകടത്തെതുടർന്ന് ഈശ്വരിയെ കമ്പിലിലെ സ്വകാര്യ ആശുപത്രയിലേക്കും തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്കും എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: