പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പിസി ജോർജ് പീഡനക്കേസിൽ അറസ്റ്റിൽ. സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി പിസി ജോർജ് കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354,354(A) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ പി സി ജോർജിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യുകയാണ്. ഇതിനിടയിലാണ് പുതിയ കേസ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: