കണ്ണൂർ കോടതി വളപ്പിൽ സ്ഫോടനം: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി

കണ്ണൂര്‍: ജില്ലാ കോടതി വളപ്പില്‍ സ്ഫോടനം. രാവിലെ 11.30 ഓടെയാണ് സംഭവം. പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല.

സ്ഥലത്ത് ഡോഗ് സക്വാഡ് എത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ മറ്റോ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പഴയ ട്യുബ് ലൈറ്റുകള്‍ പൊട്ടിത്തെറിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. ആറ് കോടതികള്‍ പ്രവര്‍ത്തിക്കുന്ന വളപ്പില്‍ വലിയ ശബ്ദമുണ്ടായതാണ് ആശങ്കയ്ക്കിടയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: