കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നു

കണ്ണൂർ: താണ ടി.കെ. സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: