സെൻട്രൽ ഫിഷ് മാർക്കറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

8 / 100

കണ്ണൂർ സിറ്റി: ആയിക്കര സെൻട്രൽ ഫിഷ് മാർക്കറ്റ് (സിഐടിയു) ലോഡിങ്ങ് ആൻഡ് അൺലോഡിങ്ങ് (ചുമട്ട് ) തൊഴിലാളി ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ച ആയിക്കരയിൽ വെച്ച് ചേർന്ന പ്രാഥമിക യോഗം തിരഞ്ഞെടുത്ത ഭാരവാഹികളെ തന്നെ നിലനിർത്തി കമ്മറ്റിക്ക് പ്രവർത്തക കൺവൻഷനിൽ അംഗീകാരം നൽകി. പുതിയ കമ്മറ്റി ഭാരവാഹികളായി പി.പി റിയാസ് (പ്രസിഡന്റ്), പി.കെ ഷംസീർ (സെക്രട്ടറി), സാദിഖ്. കെ (ട്രഷറർ), നസീർ പി.പി, റിയാസ് കെ.പി (വൈസ്പ്രസിഡന്റ്റുമാർ), മുഹാദ് പി.എം, മുർഷിദ് കെ.എം (ജോ. സെക്രട്ടറിമാർ) തിരഞ്ഞെടുത്തു.

കൺവൻഷൻ സിഐടിയു (ചുമട്ട് ) ജില്ലാ സെക്രട്ടറി കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ആയിക്കര (ചുമട്ട്) യൂണിയൻ പ്രസിഡൻ്റ് റിയാസ് പി പി അധ്യക്ഷത വഹിച്ചു. പി.കെ ഷംസീർ സ്വാഗതം പറഞ്ഞു. സിപിഎം ടൗൺ വെസ്റ്റ് ലോക്കൽ കമ്മറ്റിയംഗം ഇ.കെ ഷമീം, സിപിഎം സിറ്റി ലോക്കൽ സെക്രട്ടറി കെ.ഷഹറാസ്, ആയിക്കര ബ്രാഞ്ച് സെക്രട്ടറി എം.വിനീഷ് സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: