യുവാവിനെ വീട്ടു കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: ഇരിട്ടിയില്‍ കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഇരിട്ടികീഴ്പ്പള്ളി പുതിയങ്ങാടിയിലെ പരേതനായ കൊട്ടാരത്തില്‍ ഗോപിയുടെ മകന്‍ ഷൈജു (36) വിനെയാണ് ആള്‍മറയില്ലാത്ത സ്വന്തം വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഷൈജുവിനെ കാണാതായിരുന്നു. തുടര്‍ന്ന് ഇരട്ടി അഗ്നിശമന സേനയുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പണി കഴിയാത്ത വീടിനു സമീപത്തെ കിണറില്‍ ജഡം കണ്ടെത്തിയത്. 10 കോലോളം ആഴമുള്ള കിണറില്‍ 4 കോലോളം വെള്ളമുണ്ടായിരുന്നു. ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കിണറിലെ വെള്ളത്തില്‍ തെരച്ചില്‍ നടത്തിയത്. സേനാംഗങ്ങളായ ടി. മോഹനന്‍, കെ.വി. വിജീഷ് , പി.ആര്‍. സന്ദീപ് , എ. ആദര്‍ശ് , വിഷ്ണു പ്രകാശ്, പ്രവീണ്‍കുമാര്‍, രമേശ്‌ കുമാര്‍, എം.എ. ജോജോ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത് . മാതാവ് : ശാന്ത. അവിവാഹിതനാണ്. ഏക സഹോദരന്‍ ബിനീഷ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: