കണ്ണൂരിൽ കോവിഡ് ചികിത്സാകേന്ദ്രത്തിനായി ഫ്ലാറ്റ് ഏറ്റെടുത്ത നടപടി ഹൈക്കോടതി സ്റ്റേചെയ്തു

കണ്ണൂർ: കോവിഡ് ഫസ്റ്റ്‌ ലൈൻ ചികിത്സാകേന്ദ്രമാക്കാൻ ജില്ലാ ആസ്പത്രിക്കടുത്തുള്ള സെഡ് പ്ലസ് ഫ്ളാറ്റ് സമുച്ചയം ഏറ്റെടുത്ത കളക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേചെയ്തു. 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം ഞായറാഴ്ചയാണ് ഫ്ളാറ്റ് സമുച്ചയം ഏറ്റെടുത്തത്. ഏറ്റെടുത്തയുടനെ വിദേശത്തുനിന്നെത്തിയ കുറേപേരെ അവിടെ ക്വാറന്റീനിലാക്കുകയുംചെയ്തു. ഫസ്റ്റ്‌ലൈൻ കോവിഡ് ചികിത്സാകേന്ദ്രമാക്കുന്നതിന്റെ ഭാഗമായി കട്ടിലുകളും കിടക്കകളുമെല്ലാം ഒരുക്കിയിരുന്നു. 

അതിനിടയിൽ കെട്ടിടത്തിന്റെ ഉടമകളായ എസ്.വി.മുഹമ്മദ് ഹാരിസ്, കെ.പി.മഷൂദ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. കെട്ടിടത്തിലെ ഫ്ളാറ്റുകളിൽ പലതും വില്പനനടത്തിയതാണെന്നും ചിലതിൽ താമസംതുടങ്ങിയതാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഉടമകൾക്ക് നോട്ടീസ് നൽകാതെയും മുൻകൂട്ടി അറിയിക്കാതെയും ഫ്ളാറ്റ് ഏറ്റെടുത്തതിന് ന്യായീകരണമില്ലെന്ന് കണ്ടാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: