എം വി കെ റെസ്റ്റോറന്റിന് നേരെ വ്യാജ പ്രചരണം

കണ്ണൂരില്‍ സ്വാമി മഠം റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന എം വി കെ റെസ്റ്റോറന്റിന് നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടിയുമായി റെസ്റ്റോറന്റ് അധികൃതര്‍. കഴിഞ്ഞ ദിവസം കമല ഇന്റര്‍നാഷണല്‍ ഹോട്ടലിനടുത്തുള്ള കിണറ്റില്‍ നിന്നും പോലീസ് മൃതദേഹം കണ്ടെത്തിയിരുന്നു. ഈ കിണറ്റില്‍ നിന്നുമാണ് എം വി കെ അടക്കമുള്ള ഹോട്ടലുകളിലേക്ക് ഭക്ഷണം പാകം ചെയ്യാന്‍ വെള്ളമെത്തിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്.
എന്നാല്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും ഹോട്ടലുകളിലേക്ക് വെള്ളം ശേഖരിക്കാറില്ലെന്നും സ്വന്തമായി ഉപയോഗത്തിലുള്ള കിണറുള്ള നിലക്ക് തങ്ങള്‍ക്ക് കമല ഇന്റര്‍നാഷണലിന് സമീപത്തെ കിണര്‍ ഉപയോഗിക്കേണ്ടതില്ലെന്നും മനപ്പൂര്‍വം ഹോട്ടലിനെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും എം വി കെ റെസ്റ്റോറന്റ് പാര്‍ട്ണര്‍മാരായ അബ്‍ദുള്‍ ഖാദറും നൂറുദ്ദീനും കേരളാ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. വാര്‍ത്തകള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ എം വി കെ റെസ്റ്റോറന്റെയും കൂള്‍ ലാന്റിന്റെയും അധികൃതര്‍ കണ്ണൂര്‍ ഡി വൈ എസ്‌ പി ക്ക് പരാതി നല്‍കി.പരാതിയിന്‍മേല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവരെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. നിലവില്‍ കണ്ണൂരില്‍ നല്ല ഭക്ഷണം ജനങ്ങളില്‍ എത്തിക്കുന്ന എം വി കെ, കൂള്‍ ലാന്‍ഡ് അടക്കമുള്ള റെസ്റ്റോറന്റിനെതിരെ ഉണ്ടായ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും അക്കൗണ്ടുകളും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: