പ്രതിമ നിര്‍മ്മിക്കുകയല്ല , പ്രതിയെ പിടിക്കുകയാണ് വേണ്ടത് ; അഭിമന്യു അനുസ്മരണ ദിനത്തില്‍ മഹാരാജാസ് കോളെജില്‍ കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

0

അഭിമന്യു അനുസ്മരണ ദിനത്തില്‍ മഹാരാജാസ് കോെളജില്‍ കെ.എസ്.യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. അഭിമന്യു കൊലക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച്‌ കെ.എസ്.യു നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തില്‍ ഇന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനവും അഭിമന്യുവിന്റെ സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കുന്നുണ്ട്. ഇതിനിടെയാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിമ നിര്‍മ്മിക്കുകയല്ല വേണ്ടത് പ്രതിയെ പിടിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് കെ.എസ്.യുവിന്റെ പ്രതിഷേധം.ക്യാംപസിന്റെ പ്രധാന ഗേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനം നടക്കാനിരിക്കുന്നതിനിടെയായിരുന്നു കെ.എസ്.യുവിന്റെ കുത്തിയിരിപ്പ് സമരം.കഴിഞ്ഞ ദിവസം ക്യാംപസില്‍ അഭിമന്യുവിന്റെ സ്തൂപം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രതിഷേധം നടത്തുകയും കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ കോളെജിലെ കാര്യങ്ങള്‍ പ്രിന്‍സിപ്പാള്‍ ആണ് തീരുമാനിക്കേണ്ടതെന്നും കോടതിയല്ലെന്നും ചൂണ്ടികാട്ടി ഹരജി കോടതി തള്ളിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading