കടമ്പൂർ ഈസ്റ്റ് യു പി സ്കൂളിൽ മുട്ടക്കോഴി വിതരണം നടന്നു

എടക്കാട് കടബൂർ ഈസ്റ്റ് സ്കൂൾ പൌൾട്രി ക്ലബ്ബ് അംഗങ്ങൾക്ക് സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെയും കടമ്പൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മുട്ടക്കോഴികളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. വെറ്റിനറി വകുപ്പ് ഡോക്ട ർ കിരൺ വിശ്വനാഥ് പദ്ധതി വിശദീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് എം.കെ. നൗഷാദ്, അബൂബക്കർ എം.കെ, കെ. സുജിൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് എൻ. ബീന സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെ ക്ടർ എ.വി. അനിൽകു മാർ നന്ദിയും പറഞ്ഞു. രണ്ടു മാസം പ്രായമായ അഞ്ച് കോഴികൾ, തീറ്റ, മരുന്നുകൾ എന്നിവയാണ് സ്കൂളിലെ 50 യു.പി. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. പഞ്ചായത്തിൽ ഈ വർഷം പദ്ധതി നടപ്പിലാ ക്കാൻ തെരഞ്ഞെടുക്ക പ്പെട്ട ഏക വിദ്യാലയം കെ.ഇ.യു.പി യാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: