സി ഒ ടി നസീർ വധശ്രമം ; എ എം ഷംസീർ എം എൽ എയുടെ മൊഴിയെടുക്കും

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സ്പീക്കറെ അറിയിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക.തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് സി ഒ ടി നസീര്‍ നിരന്തരം ആരോപിച്ചിരുന്നു.ഗൂഢാലോചന നടത്തിയ പ്രതി എന്‍.കെ.രാഗേഷിന്‍റെ അറസ്റ്റോടെ അന്വേഷണം ഷംസീറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നസീര്‍ പറയുകയും ചെയ്തിരുന്നു. സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയും തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയുമായ രാഗേഷ് ഷംസീറിന്‍റെ സന്തതസഹചാരിയാണ്. ഷംസീറിന്‍റെ നിഴല്‍ പോലെ നടക്കുന്ന രാഗേഷാണ് നസീറിനെ അക്രമിക്കാന്‍ തന്നോട് നിര്‍ദേശിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മറ്റൊരു പ്രതിയായ പൊട്ടി സന്തോഷ് പോലീസിനോട് പറഞ്ഞിരുന്നു. മാത്രമല്ല, രാഗേഷ് ഉപയോഗിക്കുന്ന കാറില്‍ വെച്ചായിരുന്നു ഗൂഢാലോചനയുടെ തുടക്കം. ഗൂഢാലോചനയുടെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് നസീര്‍ പറഞ്ഞിരുന്നു.ഗൂഢാലോചന നടന്നത് ഷംസീര്‍ ഉപയോഗിക്കുന്ന സഹോദരന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ വെച്ചാണെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി പൊട്ടി സന്തോഷ് മൊഴി നല്‍കി. സംഭവം നടന്ന ദിവസവും അടുത്ത ദിവസവും പ്രതികളെ ഷംസീര്‍ നിരവധി തവണ ഫോണ്‍ ചെയ്തതായും പൊലീസ് കണ്ടെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: