തലശ്ശേരി പാട്ടുകാരനായി മുസ്തഫ

തലശ്ശേരി പാട്ടുകാരനായി മാറിയിരിക്കുകയാണ്‌ മയ്യഴി ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ പ്രഥമാധ്യാപകൻ മൂലക്കടവിലെ എം.മുസ്തഫ. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമ യിലെ ഒറ്റ ഗാനത്തിലൂടെയാണ്‌ മുസ്തഫയുടെ ശബ്ദം ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധിക്കപ്പെടുന്നതായി മാറിയത്‌. ആദ്യത്തെ പാട്ടുതന്നെ തന്റെ കർമരംഗമായ മയ്യഴിയെയും ഹൃദയത്തിന്റെ ഭാഗമായ തലശ്ശേരിയെയും ബന്ധിപ്പിക്കുന്നതായതിന്റെ സന്തോഷവും മുസ്തഫ മറച്ചുവെക്കുന്നില്ല.ലശ്ശേരിപ്പാട്ടിനൊപ്പം കക്ഷി അമ്മിണിപ്പിള്ളയിലെ ഡബ്ബിങ്ങും ക്ലിക്കായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ആസിഫലി അവതരിപ്പിക്കുന്ന വക്കീൽ മഞ്ഞോടി പ്രദീപന്റെ പാർട്ടി സെക്രട്ടറി കനകന്‌ വേണ്ടിയാണ്‌ തലശ്ശേരി തനിമയിൽ മുസ്തഫ ശബ്ദം നല്കിയിരിക്കുന്നത്. തികച്ചും യാദൃച്ഛികമായാണ് മുസ്തഫ സിനിമാപ്പാട്ടുകാരനായത്‌.’ മയ്യഴിപ്പുഴയുടെ മറുകരെ ചെറിയൊരു യാത്ര പോയിടാം’ – എന്നാണ് പാട്ട് തുടങ്ങുന്നത്. സമൂഹമാധ്യമങ്ങളിലും റേഡിയോ സ്ലോട്ടുകളിലും ഈ ഗാനം ഇതിനകം തരംഗമായി മാറി.തലശ്ശേരിയുടെ ഉള്ളറിഞ്ഞ് മനു മഞ്ജിത്ത് എഴുതിയ വരികൾ തലശ്ശേരിക്കാരുടെ ഉള്ളിൽ തട്ടുന്ന തരത്തിലാണ് സാമുവൽ എബി ചിട്ടപ്പെടുത്തിയിരിക്കുന്നത്.നവാഗതനായ തലശ്ശേരിയിലെ ദിൻജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധായൻ. സനിലേഷ് ശിവനാണ് രചന നിർവഹിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: