പഴയങ്ങാടിയിലും വണ്ണാത്തിക്കടവ് പാലത്തിലും കാർ നിയന്ത്രണംവിട്ട്‌ കൈവരി തകർത്തു

പഴയങ്ങാടി പാലത്തിനുമുകളിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്തു.കാറിന്റെ മുൻഭാഗം പുഴയിലേക്ക് തള്ളിനിന്ന നിലയിലായിരുന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അപകടം. താവംഭാഗത്തുനിന്ന്‌ പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ നിയന്ത്രണംവിട്ട് പാലത്തിനുമുകളിലെ കൈവരികൾ തകർക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പുഴയിലേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലായിരുന്നു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന ഡ്രൈവർ രക്ഷപ്പെട്ടത്.കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മീറ്ററുകളോളം നീളത്തിൽ കൈവരിയും തകർന്നിട്ടുണ്ട്. പാലത്തിന്റെ മധ്യഭാഗത്താണ് അപകടം നടന്നത്.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.പഴയങ്ങാടി പോലീസ് എത്തിയശേഷം ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട വാഹനം പാലത്തിനുമുകളിൽനിന്ന്‌ മാറ്റിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: