മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി
പേരാവൂർ: ജനവാസ കേന്ദ്രത്തിൽ അർദ്ധരാത്രിയിൽ മാലിന്യം തള്ളാനെത്തിയവരെ വാഹന സഹിതം
ജനം പിടികൂടി.നിടും പൊയിലിന് സമീപം ചെക്കേരി കോളനി റോഡരികിൽ മാലിന്യം തള്ളാനെത്തിയ ലോറിയാണ് നാട്ടുകാർ പിടികൂടിയത്.തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.കർണാടക രജിസ്ട്രേഷനുള്ള ലോറിയും ജീവനക്കാരുമാണ് റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെ പ്രദേശവാസികളുടെ പിടിയിലായത്.
വിവരമറിയിച്ചതിനാൽ സ്ഥലത്തെത്തിയ പേരാവൂർ പോലീസും കൊട്ടിയൂർ വനപാലകരും കേസേടുത്തു.