സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണി: അപർണ പ്രശാന്തി വനിതാ കമ്മീഷനിൽ പരാതി നൽകി

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നതിനെതിരേ ചലച്ചിത്ര നിരൂപക അപർണ പ്രശാന്തി കേരള

വനിതാ കമ്മീഷനിൽ പരാതി നൽകി.
ചലച്ചിത്ര താരം അല്ലു അർജ്ജുന്റെ ആരാധകൻ എന്ന് അവകാശപ്പെടുന്നയാൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയെന്നും അശ്ലീല ഭാഷയിൽ തെറിവിളി നടത്തയെന്നും പരാതിയിൽ പറയുന്നു.
പരാതി സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.

error: Content is protected !!
%d bloggers like this: