ലോക്പാൽ നിയമനം: തീരുമാനം അറിയിക്കണമെന്നു കേന്ദ്രത്തോടു സുപ്രീം കോടതി

ന്യൂഡൽഹി: ലോക്പാൽ നിയമനത്തിനുള്ള നടപടികളെ കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന്

കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി.
ലോക്പാൽ നിയമന കാര്യത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, ആർ. ഭാനുമതി എന്നിവരുടെ ബെഞ്ചിന്റെ നടപടി. അതേസമയം, ലോക്പാൽ നിയമനം നടത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും നിയമനത്തിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കിയതായും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു. കേസ് വീണ്ടും ജൂലൈ 17നു പരിഗണിക്കും.
ലോക്പാൽ നിയമം പാർലമെന്റ് പാസാക്കിയിട്ട് നാലു വർഷം കഴിഞ്ഞിട്ടും സർക്കാർ നിയമനം നടത്താതെ നടപടികൾ വൈകിപ്പിക്കുകയാണെന്നു ഹർജിക്കാരായ എൻജിഒ കോമണ് കോസ് വാദിച്ചു.

%d bloggers like this: