ആസ്തി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ജഡ്ജിമാർക്കു മടി; 11 പേർ വെളിപ്പെടുത്തിയില്ല

ന്യൂഡൽഹി: സ്വത്ത് വെളിപ്പെടുത്താൻ സുപ്രീം കോടതി ജഡ്ജിമാർക്കു മടി. സ്വത്ത് വെളിപ്പെടുത്തണമെന്ന ഉത്തരവ്

നിലവിൽവന്നു ദശാബ്ദമായിട്ടും 23 സിറ്റിംഗ് ജഡ്ജിമാരിൽ 12 പേർ മാത്രമാണ് ആസ്തികൾ വെളിപ്പെടുത്തിയിട്ടുള്ളത്. സുപ്രീം കോടതി വെബ്സൈറ്റിലാണ് ആസ്തി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോകുർ, കുര്യൻ ജോസഫ്, എ.കെ.സിക്രി എന്നീ മുതിർന്ന ജഡ്ജിമാർ സ്വത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. എസ്.എ.ബോബ്ഡെ, എൻ.വി.രമണ, അരുണ് മിശ്ര, എ.കെ.ഗോയൽ, ആർ.ഭാനുമതി, എ.എം.ഖാൻവിൽക്കർ, അശോക് ഭൂഷണ് എന്നിവരും കുടുംബാംഗങ്ങളുടെയടക്കം ആസ്തി വെളിപ്പെടുത്തി.
എന്നാൽ ആർ.എഫ്.നരിമാൻ, എ.എം.സാപ്രെ, യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ്, എൽ.നാഗേശ്വര റാവു, സഞ്ജയ് കൗൾ, മോഹൻ എം.ശാന്തനഗൗഡർ, എസ്.അബ്ദുൾ നസീർ, പവീൻ സിൻഹ, ദീപക് ഗുപ്ത, ഇന്ദു മൽഹോത്ര എന്നീ സുപ്രീം കോടതി ജഡ്ജിമാരുടെ പേരുകൾ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയവരുടെ പട്ടികയിലില്ല.

error: Content is protected !!
%d bloggers like this: